തൃപ്പൂണിത്തുറ : ശ്രീ പൂർണത്രയീശ സംഗീത സഭ വർഷംതോറും നടത്തിവരാറുള്ള അഗസ്റ്റിൻ ജോസഫ് ഭാഗവതർ സ്മാരക പുരസ്കാരത്തിനായുള്ള അഖിലകേരള കർണാടകസംഗീതമത്സരവും മറ്റു സംഗീത മത്സരങ്ങളും 2023 ജനുവരി 26 ന് തൃപ്പൂണിത്തുറ മിനി ബൈ പാസ്സ് റോഡ് വെങ്കിടേശ്വര സ്കൂളിൽ (പഴയ ടോളിനു സമീപം) വച്ചു നടത്തുന്നു.
2023 ജനുവരി ഒന്നിന് ’14 വയസ്സു തികയാത്തവർക്കായി ജൂനിയിയർ, 18 വയസ്സു തികയാത്തവർക്കായി സീനിയർ വിഭാഗങ്ങളിലായി വായ്പാട്ടിന് പൊതുവായും, ദീക്ഷിതർ കൃതികൾ മാത്രമായും, സ്വാതി തിരുനാൾ കൃതികൾ മാത്രമായും സീനിയർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും. കൂടാതെ, വായ്പാട്ട് ജൂനിയർ ആൺകുട്ടികൾ, പെൺകുട്ടികൾ, വയലിൻ പൊതുവായി-സീനിയർ, ജൂനിയർ, മൃദംഗം പൊതുവായി- സീനിയർ ജൂനിയർ എന്നീ വിഭാഗങ്ങളിലും മത്സരങ്ങൾ ഉണ്ടായിരിക്കും.
അപേക്ഷകൾ 2023 ജനുവരി 20-നു മുമ്പായി sangeethasabhatpra@gmail.com എന്ന വിലാസത്തിൽ വയസ്സു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അയച്ചിരിക്കണം. മത്സരാർത്ഥികൾ മത്സരദിവസം രാവിലെ 8.30-ന് നിശ്ചിത തുക നേരിട്ടടച്ച് രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്
2022 ©-- All Rights Reserved to Sree Poornathrayeesa Sangeetha Sabha Time :
Site Powered by SST